കവിത 

ഒരിക്കല്‍ ഒരു കാലത്ത്... ഷിറാസ് അലി എഴുതിയ കവിത

ഷിറാസ് അലി

രിക്കല്‍ ഒരു കാലത്ത്...

അന്നു ഞാനൊരു ചെറിയ കുട്ടിയായിരുന്നു
മേല്‍ച്ചുണ്ടിനു മുകളില്‍
നനുത്ത നീലരോമങ്ങള്‍
മുളച്ചുതുടങ്ങുന്നതേ
ഉണ്ടായിരുന്നുള്ളൂ.

ഒക്കത്ത് രണ്ടു കുടങ്ങളുമേന്തി
അവള്‍ നിന്നു.
ഒന്നൊരു സ്വര്‍ണ്ണകുംഭം
ഒന്ന് ഒരു മണ്‍കുടം

ഒന്ന് ജീവിതത്തിന്റെ പാല്‍ക്കിണ്ണം
അടുത്തത് കലയുടെ തേന്‍പാത്രം

ഞാന്‍ മണ്‍കുടം തിരഞ്ഞെടുത്തു,
അവളുടെ ചുണ്ടുകളില്‍ പൂവിട്ടു
മന്ദഹാസത്തിന്റെ ഒരു മന്ദാരപുഷ്പം;
അല്പം സങ്കടച്ഛവി കലര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത