കവിത 

കരിമ്പ്: എംഎസ് ബനേഷ് എഴുതിയ കവിത

എം.എസ്. ബനേഷ്

മാധുര്യത്തിലേക്ക്
കര്‍ക്കശമായി ആഴ്ന്ന
പല്ലുകളുടെ ഒരു കാലം.

ഓരോ കടിയിലും
ഉമിനീരില്‍
കാട്ടാനകള്‍ മദിച്ചു.

നീലയും കാപ്പിയും
ഞാനോ നീയോ എന്ന്
കലഹിക്കുന്ന കരിനാഗക്കട്ടിത്തോല്.

മോണ പൊട്ടിയ ചോരയുടെ
ചെറുചിത്രച്ചന്തം.

ചണ്ടി ചവച്ചുതള്ളുമ്പോള്‍
ത്രസിച്ചിരുന്ന
വേട്ടയാട് വിളയാട് ആനന്ദം.

കഴിച്ച കാലം മറന്നു.
ഒരുകണക്കിന് 
നന്നായി

സകലതിനെയും കടിച്ചീമ്പി
കോള്‍ഗേറ്റിനൊപ്പിച്ചുള്ള
ഈ പതയലാണ് നല്ലത്.

പക്ഷേ,
കണ്ണാടിയിലെ ചണ്ടീ
എവിടെപ്പോയി
നിന്നിലെ

ധു

ങ്ങ
ള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല