കവിത 

കവിതയില്‍: സെബാസ്റ്റ്യന്‍ എഴുതിയ കവിത 

സെബാസ്റ്റ്യന്‍

ന്റെ ഹൃദയത്തെ നീര്‍ത്തിയിടാം
നീയും നിന്റെ ഹൃദയത്തെ 
എന്റെ ഹൃദയത്തിനു മുകളില്‍ 
നീര്‍ത്തിയിടണം.

എന്നിട്ട് അവയെ സൂക്ഷ്മം നിരീക്ഷിക്കണം
ചിലപ്പോള്‍ രണ്ടും കൂടി ഒന്നായ് ഒട്ടി വീര്‍ത്ത് പൊട്ടിത്തെറിക്കും. 
അല്ലെങ്കില്‍ രണ്ടും പോര്‍ക്കോഴികളെപ്പോലെ കൊത്തിടും.
ചിലപ്പോള്‍ രണ്ടു തവളകളായ്
ചാടിച്ചാടി രണ്ടിടത്തേക്ക് പോകും. 
ചിലപ്പോള്‍ രണ്ടുമൊന്നായ്
ഒരു ശരീരവും രണ്ടു തലകളുമുള്ള സര്‍പ്പമാകും.
ചിലപ്പോള്‍ രണ്ട് രത്‌നങ്ങളായി തിളങ്ങീടാം
ചിലപ്പോള്‍ ഒറ്റവരി കവിതയായ് വാനിലേക്ക് ഉയര്‍ന്നീടാം. 
എങ്കില്‍ മാത്രം
നമുക്ക് അതില്‍ കയറി ഏഴായിരം ലോകങ്ങള്‍ കാണാം. 
നമ്മള്‍ നിവര്‍ത്തി വിരിച്ച ഭൂമിയേയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു