കവിത 

ചിരവ ഒരു കവിതയില്‍: ഉമാ രാജീവ് എഴുതിയ കവിത

ഉമാ രാജീവ്


വിത എന്ന
തലക്കെട്ടിനു 
താഴേക്ക് 
ചിരവ 
വന്നുവീഴുന്നു

താളില്‍നിന്ന് 
ശബ്ദവീചിയില്‍നിന്ന് 
വായനക്കാരന്റെ 
ഒരുങ്ങലിലേക്ക്
നിരങ്ങി,
കുത്തിയോ 
ചാരിയോ 
ഇരിപ്പായി 
അത്.

ചിരവയില്‍ 
ഇവള്‍ 
ഈ കവി
ഇപ്പോള്‍ 
ചെറുചെറുങ്ങനെ 
നനുനനുങ്ങനെ 
വാക്കിന്റെ 
പീരകള്‍ 
ചിരവിയിട്ടിട്ട് 
നാക്കു തുടയ്ക്കുമോ ?

അതോ 

അതിന്റെ മേലേ 
കുന്തിച്ചിരുന്ന് 
കനത്ത ചിരട്ടയുടെ 
ഉറച്ച കാമ്പിനെ 
ചീകുവാന്‍,
ചോറിനൊപ്പം 
ഉരുളുവാന്‍ 
ഉതകുംവിധം 
വെറുമൊരു 
ഉപകരണമാക്കുമോ?

ഇനിയുമുണ്ടല്ലോ
ച വര്‍ഗ്ഗത്തിന്റെ 
ചുറ്റിലും 
രവമുണര്‍ത്തുന്ന 
തരംഗപ്രപഞ്ചമായ് 
ചരിഞ്ഞും 
ചതഞ്ഞും 
ചിതറിത്തെറിക്കുന്ന 
മൂന്ന് അക്ഷരമാക്കുമോ?

പേപിടിച്ചൊരു 
നാവുമായ് മൂലയില്‍ 
വാലറുത്തതിന്‍ 
ഏറിയ വീറുമായ് 
തലതകര്‍ന്നൊരു 
പേ നായയായ് 
കവിയിവള്‍ അതിന്റെ 
രൂപം കൊത്തുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി