കവിത 

'അറിഞ്ഞിട്ടില്ലാത്തവയുടെ അനുബന്ധങ്ങള്‍'- ടി.പി.വിനോദ് എഴുതിയ കവിത 

ടി.പി. വിനോദ്

രാളുടെ പ്രേതത്തിനോട്
അയാളെപ്പറ്റിത്തന്നെ
സംസാരിക്കുന്നതായി
സ്വപ്നം കണ്ട രാത്രി.

ആ രാത്രിയുടെ
അപ്പുറത്തെയോ
ഇപ്പുറത്തെയോ പകല്‍.

പകലില്‍
ആത്മാവിന്റെ അഴിമുഖം.
 
എന്റെ ആത്മാവ്
ജീവിച്ചിരിക്കുന്നതും
ജീവിച്ചിരുന്നതും
ജനിക്കാനിരിക്കുന്നതുമായ
സഹസ്രകോടി ആത്മാവുകളിലേക്ക്
ശബ്ദായമാനമായി
കുത്തിയൊഴുകിച്ചിതറുന്നു, കലരുന്നു.

നിരര്‍ത്ഥകതയുടെ ചോരയാണ് സമയമെന്ന്
അശരീരിയുണ്ടാകുന്നു. പക്ഷേ,
നിരര്‍ത്ഥകതയുടെ ഹൃദയമെന്ത്
എന്ന ചോദ്യമാണ് പ്രതിദ്ധ്വനിക്കുന്നത്.

അറിഞ്ഞിട്ടില്ലാത്തവയുടെ
അനുബന്ധങ്ങളായി
നമ്മളില്‍ നമ്മള്‍
പ്രതിദ്ധ്വനിക്കുന്നതുപോലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്