കവിത 

വേഴ്ച: ബികെ ഹരിനാരായണന്‍ എഴുതിയ കവിത

ബി.കെ. ഹരിനാരായണന്‍

മൗനംകൊണ്ട് കൊട്ടിയടച്ച്
ഓടാമ്പലിട്ടപ്പോള്‍
നീയും ഞാനും രണ്ട് മേല്‍വിലാസങ്ങളായി

ശബ്ദമുണ്ടാക്കാതെ
ആകാംക്ഷയുടെ 
ഒതുക്ക് കയറുമ്പോള്‍
മറവിത്താഴ്ചയുടെ
തൊട്ടുമുമ്പുള്ള
ഓര്‍മ്മയുടെ കൈവരിയില്‍
ഉന്മാദം കൊണ്ട് നീലിച്ച
ഒരു കുഞ്ഞു വാക്ക്

ചോരപ്പൂവിറ്റിപ്പോയ
പിടച്ചിലില്‍
എന്റെ കണ്ണ് നക്ഷത്രങ്ങളായി

പൊള്ളുന്ന വാക്കിനെ
ഇറുകെ പുണര്‍ന്ന് ചായുമ്പോള്‍
തലയിണക്കടിയില്‍ 
ഒരു ചിതര്‍ച്ച

പണ്ട് നീ തന്ന തേഞ്ഞുപോയ
കുപ്പിവളയാണ്

മതില്‍പ്പുറത്തെ
പാല്‍ക്കുപ്പിയില്‍
വെയില്‍ നിറയുമ്പോള്‍
മുടി വാരിച്ചുറ്റി
ചൂലെടുത്തു.

സാവധാനം വളച്ചില്ലുകള്‍
അടിച്ചുവാരിയെടുത്ത്
ജനല്‍വഴിയെറിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു