കവിത 

'നദി'- ആര്‍ ശ്രീലതാവര്‍മ്മ എഴുതിയ കവിത

ആര്‍ ശ്രീലതാവര്‍മ്മ

നിക്കു ചുറ്റും
ഒരു നദി ഒഴുകുന്നുണ്ട്.
ചിലപ്പോള്‍
ഞാനതിന്റെ കരയില്‍
ഒറ്റയ്ക്കിരുന്ന്
വെള്ളത്തിലൊഴുകി വരുന്ന
ഇലകളെ നോക്കും.
മഞ്ഞയിലും മഞ്ഞപടര്‍ന്ന
ഇളം ചുവപ്പിലും
കരിവിയന്ന ചാരനിറത്തിലും
ഇലകള്‍.

കാറ്റ്, ചില ഇലകളെ പറത്തി
എന്റെ മടിയില്‍ കൊണ്ടുവന്നിടും
ഞാനവ കയ്യില്‍ വച്ച്
എന്തോ ഓര്‍ത്തിരിക്കും.
പിന്നെ, പതുക്കെ അവയെ
വെള്ളത്തിലൊഴുക്കും.

ഓളങ്ങളില്‍
വെള്ളിമുത്തുകള്‍ ചിതറുന്നതു കണ്ടാല്‍
എല്ലാം കോര്‍ത്തെടുത്തൊരു
മാല തീര്‍ത്ത്
നദിക്കു തന്നെ സമര്‍പ്പിക്കാന്‍ തോന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്