കവിത 

'ലോകം മാറുന്നില്ല'- സച്ചിദാനന്ദന്‍ എഴുതിയ കവിത

സച്ചിദാനന്ദന്‍

(ലോക്ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍നിന്നു സ്വന്തം ഗ്രാമങ്ങളിലേക്കു നടന്നുപോകുന്ന ദിവസത്തൊഴിലാളികളെ കാണുമ്പോള്‍)

നീ നഗ്‌നപാദനായി നാഴികകള്‍ താണ്ടുന്നു
കാലടികള്‍ വിണ്ട് തളര്‍ന്നു കുഴഞ്ഞു വീഴുന്നു
നിന്റെ സ്ത്രീയും കുഞ്ഞുങ്ങളും നിലവിളിക്കുന്നു
ലോകം മാറുന്നില്ല

നീ റൊട്ടിക്കുവേണ്ടി കൈ നീട്ടുന്നു
വേനലും വിശപ്പും നിന്നെ അടിച്ചു വീഴ്ത്തുന്നു
നടക്കുന്തോറും നിന്റെ വീട് അകന്നു പോകുന്നു
ലോകം മാറുന്നില്ല

നിന്റെ മിഴികളില്‍ രോഷമില്ല, ഹേമന്തം മാത്രം
നിന്റെ വരണ്ട ചുണ്ടുകളില്‍ വസന്തത്തിന്റെ മുദ്രാവാക്യങ്ങളില്ല
നിന്റെ വെറുംകൈകളില്‍ ആയുധമില്ല, ശരത്കാലം മാത്രം
ലോകം മാറുന്നില്ല

നീ മരിച്ചിട്ടില്ല, ജീവിക്കുന്നുമില്ല
ഞങ്ങള്‍ നിന്നെ കാണുന്നില്ല, കേള്‍ക്കുന്നുമില്ല
നീ ശൂന്യാകാശത്താണ്, ഞങ്ങളുടെ ഭ്രമണപഥത്തിനു പുറത്ത്
ലോകം മാറുന്നില്ല 

ഒരു ദിവസം നീ ശരിക്കും മരിക്കുമ്പോള്‍
ലോകം നിന്റെ തയമ്പിച്ച കൈകളില്‍ തുറിച്ചു നോക്കിയേക്കാം
ആ കൈകളാണ് അതിനെ ജീവിപ്പിച്ചു നിര്‍ത്തിയതെന്നു തിരിച്ചറിഞ്ഞേക്കാം
അറിഞ്ഞില്ലെന്നും വരാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്