കവിത 

'അവസാനത്തെ അവധിദിനം'- കന്നി എം എഴുതിയ കവിത

കന്നി എം

ന്ന് ഞായറാഴ്ചയാണ്, അവധിയാണ്, സമയമേറെയുണ്ട്

ബാല്‍ക്കണിയുടെ കൈവരിയില്‍ ചാരി
മുന്നോട്ടാഞ്ഞാല്‍ കാണാം സമരപ്പന്തല്‍
രാവും പകലും ഇഴചേര്‍ത്തുമെടഞ്ഞ സമയപ്പായകള്‍ വിരിച്ചവര്‍ കിടക്കുന്നു
അവിടുള്ളവര്‍ക്ക് ധൃതിയുണ്ടെന്നു തോന്നുന്നു

സമരപ്പന്തലിനു മുന്നിലൂടെ പോകുമ്പോള്‍
ഒന്നും കാണല്ലേ എന്നൊരാളല്‍ ഉഷ്ണക്കുരുപോലെ പൊന്തും
അതിനിടെ അവരുടെ ശബ്ദം കാതിനെ പഴുപ്പിച്ചിരിക്കും

ഇന്ന് ഞായറാഴ്ചയാണ്, ഒഴിവുസമയമുണ്ട്

വീട്ടുകാരി ഓറഞ്ച് കേക്കുണ്ടാക്കുന്നു
ഞങ്ങള്‍ക്ക് വേണ്ടതിലേറെ ഇഡ്ഡലിയുണ്ടാക്കുന്നു
ചട്നിപ്പൊടി നനവില്ലാതെ അരുമയായി പൊടിച്ചെടുക്കുന്നു
അവളത് പാത്രത്തില്‍ പകര്‍ത്തി
നിറയെ പൂക്കളുള്ള സാരിയുടുത്ത്
സമരക്കാരുടെ വിശപ്പാറ്റാന്‍ പോവുന്നതു കണ്ട്
വസന്തം എന്നുച്ചരിക്കാനെനിക്കു തോന്നി

ആ പൂക്കളിലമര്‍ന്ന് വണ്ടായി ഒപ്പം പോകണമായിരുന്നു
ഉള്ളിലുറവ വറ്റാത്തവര്‍ക്ക് വിളക്കാകണമായിരുന്നു
ലജ്ജ ജലരൂപിയായി മീശയില്‍ നിന്നടര്‍ന്നു
എന്റെ ഭയത്തിന്റെ സൂചിക അവള്‍ക്കറിയാമായിരിക്കും

ഇന്ന് ഞായറാഴ്ചയാണ്, ഒഴിവുസമയമുണ്ട്

ബാല്‍ക്കണിയില്‍ ടൈലിന്റെ ഭയമേറ്റമാര്‍ന്ന കളത്തിനുള്ളില്‍
മൃദംഗവുമെടുത്തു നിവര്‍ന്നിരുന്നു
അല്പമകലെ സമരക്കാര്‍ കൈകളടിച്ച് ഉറക്കെ പാടുന്നു
'വസന്തം പടരുംവരേയ്ക്കും ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും
മുള തൊട്ടുണര്‍ത്താന്‍ മഴയെത്തും വരെ ഞങ്ങളീ വെയിലത്തുറങ്ങും'
വിരല്‍ അറിയാത്തൊരിന്ദ്രജാലത്തില്‍ മുഴുകി തുകലില്‍
സമരക്കാരുടെ പാട്ടിനൊപ്പം ഉയിരുപാകിക്കൊണ്ടിരുന്നു

തിരികെയെത്തിയ കൂട്ടുകാരി
അകലെനിന്നുദിച്ച ഒരു പാട്ടിനു പിറകെ
മൃദംഗം കിതച്ചുകൊണ്ടോടുന്നത് കേട്ടിരിക്കാം
വീട്ടിനകത്തോടിയിരുന്ന ഭയത്തിന്റെ രഥം
പുറത്തേക്ക് തള്ളിയിട്ട് അവള്‍ വാതിലടച്ചു

അന്നാദ്യമായി ആ ബാല്‍ക്കണിയില്‍നിന്ന്
അസ്തമയം ഞങ്ങളൊന്നിച്ചു കണ്ടു
ഉരുണ്ടുരുണ്ടുപോകുന്ന സൂര്യന്റെ പടര്‍പ്പുകളില്‍
ഇനിയും പാടിയാലുണരാനിരിക്കുന്ന വസന്തമുണ്ടെന്ന് ഞങ്ങളറിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ