കവിത 

'കൊടുങ്കാറ്റിനു മുമ്പ്'- സെബാസ്റ്റ്യന്‍ എഴുതിയ കവിത

സെബാസ്റ്റ്യന്‍

ഴിഞ്ഞജന്മത്തില്‍ ഞങ്ങള്‍ വരയാടുകളായിരുന്നു.
മലമുകളിലേക്ക് കുത്തനെയുള്ള കയറ്റം 
ഞങ്ങള്‍ അനായാസമായി കയറി;
ആരും പഠിപ്പിക്കാതെതന്നെ.

കുന്നിന്‍പുറത്തെ പുല്‍മേടുകളില്‍
വെള്ളിമേഘങ്ങള്‍ ഞങ്ങളോടൊപ്പം മേഞ്ഞു.
കോടമഞ്ഞ് ഞങ്ങളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
പുലര്‍കാലങ്ങളില്‍ ഞങ്ങളെ കണി കാണിക്കാനായി 
പുതിയ സൂര്യന്‍ ഉണര്‍ന്നു. 
പച്ചിലത്തളികകള്‍ പ്രാതല്‍ വെച്ചുനീട്ടി.
മലകള്‍ ഞങ്ങള്‍ക്കായി തടാകങ്ങളിലേക്ക് മുലപ്പാല്‍ ചുരത്തി.

പക്ഷേ,
ഇളംകാറ്റിന്റെ മൗനം-
അതു പറയുന്നുണ്ടായിരുന്നു;
ഞങ്ങളും സൂചിമുഖികളും 
ഒരുപോലെയാണെന്ന്
സ്വപ്‌നംകാണാന്‍ അറിയാത്തവരാണ് ഞങ്ങളെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത