കവിത 

'ഉടലിനുയിരിനെ പോറ്റാതെ വയ്യ'- കെ.ജി.എസ് എഴുതിയ കവിത

കെ.ജി.എസ്

ടലിനുയിരിനെ പോറ്റാതെ വയ്യ
ഉയിരിനുടലിനെ കേള്‍ക്കാതെവയ്യ.
ആണിന് പെണ്ണോട് 
പെണ്ണിനാണോട്
കൂടാതെ വയ്യ.

ജാതിക്ക് ജാതിയോട് കുരയ്ക്കാതെ വയ്യ.
പാര്‍ട്ടിക്ക് പാര്‍ട്ടിയെ വെട്ടാതെ വയ്യ.
അകലത്തിനടുപ്പമായ് മാറാതെ  വയ്യ.
അടുപ്പത്തിനകലമായ് മായാതെ വയ്യ.
ആഴത്തിന് നിരപ്പായ് നികരാതെ വയ്യ. 
പക്ഷിക്ക് വൃക്ഷത്തെ വാഴ്ത്താതെ വയ്യ
വൃക്ഷത്തിന് പക്ഷിയായ് പാറാതെ വയ്യ.
കടലിന് കാറ്റിനെ പിരിയാന്‍ വയ്യ
കാറ്റിന് കടലിനെ കടയാതെ വയ്യ.
പേടിക്ക് ധൈര്യത്തെ
ധൈര്യത്തിന് പേടിയെ മെരുക്കാന്‍ വയ്യ.
അറിവിന് അറിയായ്കയെ വെറുക്കാന്‍ വയ്യ.
മരണത്തിന് ജീവനെ
ജീവന് മരണത്തെ ഒഴിയാന്‍ വയ്യ; മഹാ-
പൂര്‍വ്വികരിലാക്കി ഞാനെന്നെ.

ഊരെനിക്കുയിരായി
വീശിയും പെയ്തും ഒഴുകിയും
വയ്യായ്കയൊന്നൊന്നായ്
ആവതായ് തളിരിട്ടു.

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം