കവിത 

'തെരുവ്'- എം.ആര്‍. രാധാമണി എഴുതിയ കവിത

എം.ആര്‍ രാധാമണി

ന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.തെരുവ്

എം.ആര്‍. രാധാമണി

അന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു