കവിത 

'മുന്നില്‍ നടക്കുന്നു മൃതശരീരമായ്'- എന്‍.ആര്‍. രാജേഷ് എഴുതിയ കവിത

എന്‍.ആര്‍. രാജേഷ്


പോകുന്നീ വൈകുന്നേരം
പുഴ വിരിയിച്ച ശരീരം കാണുവാന്‍
തുറിച്ച കണ്ണിന് ബട്ടണിടുവിച്ച്,
നന്മയെന്നോ തിന്മയെന്നോ
തിരിച്ചറിയാത്ത പുരുഷരൂപത്തെ
പതിയെ പ്രതിഷ്ഠിക്കുന്നു
പൊന്തക്കാടിനുള്ളില്‍.

കാമകലക്കുമാത്രമാശാനില്ലെന്ന്
പുസ്തകം വായിക്കാതൊരാള്‍
വേദാന്തിയാവുമ്പൊഴും,
ഇലയനങ്ങാതെ
കാലിലൊരു
കട്ടുറുമ്പ് പോലും കടിക്കാതെ
ശ്വാസമൊരു മൂര്‍ഖനാവാതെ,
തുണിയലക്കല്‍ തീരുംവരെ
ബാലന്‍സുതെറ്റാതെ
പുഴയിലെ സ്ഫടിക പാത്രത്തിലെ
പരല്‍ക്കണ്ണിലേക്കമ്പുമായ് കാത്തിരിക്കുന്നു.

പാവാട മോഹം
തെറിച്ച പരല്‍ക്കാഴ്ചയായ്
തലയില്‍ മുത്തുകോര്‍ക്കുമ്പോള്‍
കുളിക്കുമെന്ന മോഹം
അലക്കുകല്ലില്‍ നിന്നു
പാരച്യൂട്ടായ് വിടര്‍ന്നുനില്‍ക്കുമ്പോള്‍
പെട്ടെന്നതാ
ബക്കറ്റു വിഴുങ്ങുന്നു കഷ്ടപ്പാടിനെ,
പുഴയില്‍ വിരിയാത്ത ശരീരമായത്
തലയിലെടുക്കുന്നു.

സ്ഫടിക പാത്രത്തില്‍നിന്നു
കണ്ണിലോളം വെട്ടി
അമ്പെടുത്തു ഷര്‍ട്ടിന്‍ പോക്കറ്റിലാക്കി.
മറ്റൊരു വഴിയേ മിന്നലായ് പാഞ്ഞു,
ചേച്ചിയുടെ ബക്കറ്റു പിടിച്ചുവാങ്ങി
മുന്നില്‍ നടക്കുന്നു മൃതശരീരമായ്.
ഞാനും നിങ്ങളും
വിരിയിച്ച പൊതുശരീരമായ്.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം