നിലപാട്

ശ്രീകൃഷണ ജയന്തി ആഘോഷങ്ങള്‍ക്ക് ആര്‍എസ്എസിന് ക്ഷേത്രങ്ങള്‍ വിട്ടുനല്‍കില്ല; ക്ഷേത്ര ഭാരവാഹികളുടെ കൂട്ടായ്മയുമായി സിപിഎം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ പാര്‍ട്ടയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ  പുതിയ നീക്കം. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ക്ഷേത്ര ഭാരവാഹികളുടെ കണ്‍വന്‍ഷന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്തു. ദേവസ്വം ബോര്‍ഡ് മേഖലാ പ്രസിഡന്റ് ഒ.കെ.വാസുവിന്റെ സാന്നിധ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനംചെയ്തു. മതതീവ്രവാദ ശക്തികളില്‍നിന്ന് ക്ഷേത്രത്തെ വിശ്വാസികള്‍ക്കായി മോചിപ്പിച്ചു നല്‍കുകയെന്ന വാദമാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്. 

ആര്‍എസ്എസിന്റെ പോഷക സംഘടനയായ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ വിട്ടുനല്‍കരുത് എന്നാണ് ആദ്യ കണ്‍വന്‍ഷനില്‍ എടുത്ത  തീരുമാനം എന്നറിയുന്നു. ബാലഗോകുലത്തിന് ബദലായി സിപിഎമ്മിന്റെ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഘോഷയാത്രയ്ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

ഈ കൂട്ടായ്മയ്ക്ക് രാഷ്ട്രീയമില്ലെന്ന് കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ സതീശന്‍ തില്ലങ്കേരി പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതും ക്ഷേത്രങ്ങളെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതുമായി ഒരു കൂട്ടായ്മയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബ ക്ഷേത്രങ്ങളിലെയും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേയും കമ്മിറ്റി ഭാരവാഹികള്‍ സിപിഎം ഓഫീസിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു.ഹിന്ദു വിഭാഗത്തിലെ വിവിധ സമ്പ്രദായങ്ങളിലുള്ള ആരാധാനാലയങ്ങളിലെ കമ്മിറ്റി ഭാരവാഹികളെയാണ് വിളിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍