പ്രവാസം

ഐഎസ് അധീന ഇറാഖില്‍ നിന്നും രക്ഷപ്പെട്ട 33 ഇന്ത്യക്കാര്‍ നാട്ടിലെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലായ ഇറാഖിലെ ഇര്‍ബിലില്‍ നിന്നും രക്ഷപ്പെട്ട 33 ഇന്ത്യക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപെടല്‍ മൂലമാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിത്. ഇറാഖില്‍ നല്ല സ്ഥലത്ത് ജോലി തരാം എന്ന് പറഞ്ഞ് ഏജന്റ് പറ്റിച്ചാണ് അവിടെയെത്തിയതെന്നും ഇനിയും ധാരളം ഇന്ത്യക്കാര്‍ അവിടെ കുടുങ്ങി കിടപ്പുണ്ട് എന്നും രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. മുമ്പ് ഇറാഖില്‍ കുടുങ്ങി പോയ 11 മലായളി നഴ്‌സുമാരെ ഇന്ത്യാ സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ യമനില്‍ ഇപ്പോഴും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍ കഴിയുന്ന മലായളി ക്രിസ്ത്യന്‍ പുരോഹിതന്‍ ടോം ഉഴുന്നാലിനെ നാട്ടിലെത്തിക്കാന്‍ ഇതുവരേയും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്