പ്രവാസം

സൗദിയില്‍ ഇന്ത്യന്‍ ചെമ്മീനുകളുടെ നിരോധനം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: കേരളമുള്‍പ്പെടെ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിയുടെ നിരോധനം സൗദി നീട്ടി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയാണ് നിരോധനം തുടരുന്നതായി അറിയിച്ചത്. ആറു മാസം മുന്‍പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വൈറ്റ് സ്‌പോട്ട് സിന്‍ഡ്രാം വൈറസ് ബാധയുണ്ടെന്ന ലോക മൃഗാരോഗ്യ സംഘടനയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ചെമ്മീനിന് വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനിച്ചത്്. ഇന്ത്യയില്‍ നിന്നും കേരള, കര്‍ണാടക, ഗുജറാത്ത്, ഗോവ, മേഘാലയ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ചെമ്മീന്‍ ഇറക്കുമതി നടത്തി വന്നിരുന്നത്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റിയയ്ക്കപ്പെടുന്ന ഭക്ഷ്യ വതുക്കളില്‍ മുന്‍പന്തിയിലാണ് ചെമ്മീനുകളുടെ സ്ഥാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി