പ്രവാസം

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെ തീയതി ദുബൈയ് നീട്ടി

സമകാലിക മലയാളം ഡെസ്ക്

ദുബൈയ്: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 വരെ നീട്ടി ദുബൈയ് സര്‍ക്കാര്‍.  ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്‌പോണ്‍സര്‍മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യസ്ഥരാവും.

ദുബൈയ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാനും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രമേയം നിഷ്‌കര്‍ഷിക്കുന്നു. 2017ലെ ആറാം നമ്പര്‍ പ്രമേയം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബൈയ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി