പ്രവാസം

ദുബൈയില്‍ ഇനി കറങ്ങുന്ന കെട്ടിടവും

സമകാലിക മലയാളം ഡെസ്ക്


ദുബൈയ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് ശേഷം കറങ്ങുന്ന കെട്ടിടമുണ്ടാക്കാന്‍ പോകുകയാണ് ദുബൈയ്.  2006ല്‍ പ്രഖ്യാപനം നടത്തിയ ഈ പദ്ധതിയുടെ പേര് ഡൈനാമിക് ടവര്‍ എന്നാണ്. 2020 ഓടെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശ്യം. നിര്‍മ്മാണം നടത്തുന്നത് ഡൈനാമിക് ആര്‍കിടെക്ച്ചര്‍ എന്ന കമ്പനിയാണ്.

 360 ഡിഗ്രിയില്‍ കറങ്ങുന്ന അപ്പാര്‍ട്ടുമെന്റുകളാണ് കെട്ടിടത്തിന്റെ പ്രത്യേകത. ഏത് വശത്തേക്കാണോ തിരിക്കേണ്ടത് ആ വശത്തേക്ക് ടെക്‌നോളജി ഉപയോഗിച്ച് തിരിക്കാന്‍ കഴിയും. മാത്രവുമല്ല സ്വതന്ത്രമായി കറങ്ങാനും അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സാധിക്കും. 

80 നിലയുള്ള കെട്ടിടത്തിന് 1.2 മില്ല്യന്‍ സ്‌ക്വര്‍ ഫീറ്റ് വിസ്തൃതിയും 420 മീറ്റര്‍ ഉയരവുമാണ് ഉണ്ടാവുക. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ആദ്യത്തെ 4 ഡി അംബരചുംബിയായി ഇത് മാറും.

സ്വന്തമായി വൈദ്യുതി ഉഓല്‍പ്പാദിപ്പിക്കാന്‍ കെല്‍പ്പുള്ളതായിരിക്കും കെട്ടിടം. ഓരോ നിലകള്‍ക്ക് താഴേയും വിന്റ് ടര്‍ബൈനുകളുണ്ട്. ഈ ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!