പ്രവാസം

മലയാളി നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചു

സമകാലിക മലയാളം ഡെസ്ക്

സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചു. 
പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷെബിന്റെ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന ഗാര്‍ഡന്‍സ് മാളിലെ സഫീര്‍ ഇന്റര്‍നാഷനല്‍ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. 

മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും എന്ന് നാട്ടില്‍ കൊണ്ടുപോകും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇതിനിടെ ഒമാനിലെ ഇന്ത്യന്‍ എംബസി ഒമാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ആരാഞ്ഞു.  ആശങ്കപ്പെടേണ്ടതില്ലെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നാണ് കരുതുന്നതെന്നും സലാലയിലെ എംബസി വൃത്തങ്ങള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ