പ്രവാസം

ഗല്‍ഫില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇനി വൈകും; പുതിയ നിബന്ധനകള്‍ കാരണം

സമകാലിക മലയാളം ഡെസ്ക്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇനി വൈകും. മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുതിയ ഉത്തരവാണ് തിരിച്ചടിയാകുന്നത്. 

പുതിയ ഉത്തരവ് അനുസരിച്ച് മൃതദേഹം നാട്ടിലെത്താന്‍ നാല് ദിവസം എങ്കിലും വേണ്ടിവരും. പ്രവാസികളേയും, നാട്ടിലുള്ളവരേയും ഒരേപോലെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ നിബന്ധനകള്‍. നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ മൃതദേഹം എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുമുള്ള എന്‍ഒസി എന്നിവ മുന്‍കൂര്‍ സമര്‍പ്പിക്കണം. 

മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമാണ് ദുബായിലെ എംബാംമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. ആ സാഹചര്യത്തില്‍ 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വീമാനത്താവളത്തില്‍ എങ്ങനെ ഹാജരാക്കാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്