പ്രവാസം

ഉപരോധം നീക്കാതെ ചര്‍ച്ചക്കില്ലെന്ന് ഖത്തര്‍ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: തങ്ങളെ വിലക്കിയ അറബ് രാജ്യങ്ങളുമായി ചര്‍ച്ച്ക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍. ഖത്തറിപ്പോഴും ഉപരോധത്തിലാണ്. ഒരു ചര്‍ച്ചയ്ക്കും ഇല്ല,അവരാദ്യം ഉപരോധങ്ങള്‍ പിന്‍വലിക്കട്ടെ,അതിന് ശേഷം ചര്‍ച്ചയാകാം, ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇതുവരേയും ഉപരോധം നീക്കുന്നതില്‍ പുരോഗമനപരമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. മന്ത്രി പറഞ്ഞു. 

ഖത്തറുമായി സൗദി അറേബ്യയുടെ ഭാഗത്തുനിന്നും ചര്‍ച്ചയ്ക്കായുള്ള ഒരുതരത്തിലുള്ള നീക്കവും നടന്നിട്ടില്ലയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും റഷ്യയും തുര്‍ക്കിയുമടക്കം പ്രശ്‌നം പരിഹരിക്കാന്‍ സജീവമായി ഇടപെട്ടിട്ടും പ്രതിസന്ധിക്ക് അയവ് സംഭവിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി