പ്രവാസം

മിസ്റ്റര്‍ എവരിതിംഗ് എന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍: സൗദി കിരീടവകാശിയെ കുറിച്ച് അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയിലെ രാജഭരണ അധികാര നിരയില്‍ പിന്നിലായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചതോടെ സല്‍മാന്‍ ബിന്‍ മുഹമ്മദിനെ കുറിച്ചായി ലോകം ചര്‍ച്ച ചെയ്യുന്നത്.

സൗദിയില്‍ നിലനിന്നിരുന്ന സഹോദരന്‍മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന സല്‍മാന്‍ രാജാവ് ആഗ്രഹത്തിനനുസരിച്ചാണ് പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിക്കുന്നത്. 

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു- ഫയല്‍ ചിത്രം

മിസ്റ്റര്‍ എവരിതിംഗ് എന്നപേരില്‍ അറബ് ലോകത്ത് സുപരിചിതനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ 1985 ഓഗസ്റ്റ് 31നാണ്  ജനിച്ചത്. സല്‍മാന്‍ രാജാവ് ചുമതലയേല്‍ക്കുന്ന സമയത്തു തന്നെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്ന് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് രാജകുമാരന്‍. 

സല്‍മാന്‍ രാജാവിന്റെ മൂന്നാം ഭാര്യ ഹഹ്ദ ബിന്‍ത് ഫലാഹ് ബിന്‍ സുല്‍ത്താനിലുള്ള നാല് മക്കളില്‍ മൂത്തവനാണ് മുഹമ്മദ് രാജകുമാരന്‍. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് രാജാവിനുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി റിയാദില്‍ ടിക്കാഴ്ച നടത്തുന്നു- ഫയല്‍ ചിത്രം


 
2011 ല്‍ ജീവകാരുണ്യരംഗത്തും യുവജനക്ഷേമ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മുഹമ്മദ് രാജകുമാരന്‍ 2011 ല്‍ സ്ഥാപിച്ചതാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ചാരിറ്റി ഫൗണ്ടേഷന്‍ അഥവാ മിസ്‌ക് ഫൗണ്ടേഷന്‍.

യെമനിലുള്ള ഇറാനിയന്‍ ഷിയ മുസ്ലിംങ്ങളുമായുള്ള യുദ്ധമുണ്ടായത് സൗദി പ്രതിരോധമന്ത്രിയായി മുഹമ്മദ് രാജകുമാരന്‍ ഉള്ള സമയത്താണ്. നിലവില്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുന്നതിനും നിര്‍ണായക തീരുമാനമെടുത്തതും ഇദ്ദേഹം തന്നെയാണ്.

സൗദിയുടെ സാമ്പത്തിക രംഗത്ത് നിര്‍ണായക ഇടപെടലുകളാണ് മുഹമ്മദ് രാജകുമാരന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളര്‍ച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതിമാറ്റി ഓയില്‍ കമ്പനി ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിച്ചിരുന്നു. 

റിയാദ് ഗവര്‍ണറായിരിക്കുന്ന സമയത്ത് രാജാവിന്റെ ഉപദേശകനായി എത്തുന്നതിന് മുമ്പ് സ്വകാര്യ മേഖലയില്‍ രാജ്യവികസനത്തിനുള്ള പര്യവേഷണങ്ങള്‍ നടത്തിയിരുന്ന മുഹമ്മദ് രാജകുമാരന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിനുള്ള അടിത്തറ പാകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം