പ്രവാസം

കേരളത്തിലെ അവധിക്കാലം മുതലെടുത്ത് വിമാന കമ്പനികള്‍;അവധിക്ക് ഗള്‍ഫിലേക്ക് പോകുന്നവരുടെ കീശ കാലിയാകും

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ അവധിക്കാലത്തെ തിരക്ക് മുതലാക്കാന്‍ വിമാന കമ്പനികള്‍. യത്രക്കാരെ പിഴിയുന്ന തരത്തിലേക്ക് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഉള്ള യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടിയിരിക്കുകായണ്. കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് 20000ന് മുകളിലാണ് ടിക്കറ്റ് വില. ഷാര്‍ജ, ദോഹ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലേക്കും പോകണമെങ്കില്‍ 20000 രൂപയ്ക്ക് മുകളില്‍ മുടക്കേണ്ടി വരും..എയര്‍ ഇന്ത്യ എക്‌സപ്രസില്‍ പോലും ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാക്കൂലിയും വളരെ കൂടുതലായിരിക്കും. ഗള്‍ഫില്‍ അവധിക്കാലം ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള തിരക്ക് വര്‍ധിക്കും എന്നതാണ് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി