പ്രവാസം

അഭയാര്‍ത്ഥികള്‍ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല: ഖത്തര്‍ അമീര്‍ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: അഭയാര്‍ത്ഥികള്‍ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍  ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. പതിനേഴാമത് ദോഹ ഫോറം സമ്മിറ്റ് ദോഹയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യമല്ല അഭയാര്‍ത്ഥികളുടെ പ്രധാന പ്രശ്‌നം.  അടിച്ചമര്‍ത്തലും അനീതിയുമാണ്. അദ്ദേഹം പറഞ്ഞു. 'വികസനം, സ്?ഥിരത അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമ്മിറ്റില്‍ മേഖലയിലെ അഭയാര്‍ത്ഥി പ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.

പതിനായിരങ്ങളാണ് ലോകത്ത് അഭയാര്‍ത്ഥികളായി കഴിയുന്നത്.അവര്‍ മനുഷ്യ വംശത്തിന് തന്നെ ചോദ്യം ചിഹ്നമായി മാറിയിരിക്കുന്നു.ജീവിക്കാനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതും അടിച്ചമര്‍ത്തപ്പെടുന്നതും അനീതിക്ക് ഇരയാകുന്നതുമാണ് അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ പ്രശ്‌നം. ഈ പ്രശ്‌നം പുതുതായി രൂപപ്പെട്ടതല്ല. അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തെ സാമാന്യവല്‍ക്കരിക്കുന്നത് നാം അവസാനിപ്പിക്കണം.അഭയാര്‍ത്ഥികളുടെ ഒഴുക്ക് കാരണം ഇന്ന് ലോകത്ത് പല തരത്തിലുളള ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇന്നിത് ഒരു രാജ്യത്തിന്റെ പ്രശ്‌നമായി ഒതുങ്ങുന്നതല്ല. ആഗോള തലത്തില്‍ തന്നെ പരിഹാരം കാണേണ്ട വിഷയമാണ്.അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. പ്രദേശിക പ്രശ്‌നങ്ങളും ഗോത്രപരമായ പ്രശ്‌നങ്ങളും അടക്കം നിരവധി കാരണങ്ങള്‍ അതിനുണ്ട്. 1948 മുതല്‍ പലസ്തീന്‍ ജനത അഭയാര്‍ത്ഥികളായി കൊണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തുനിന്ന് തൂത്തെറിയപ്പെടുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നതാണ് പലസ്തീനികളായ അഭയാര്‍ത്ഥികളുടെ കഥ. അദ്ദേഹം പറഞ്ഞു. 

സിറിയയില്‍ ദിനേനെമെന്നോണം പതിനായിരങ്ങളാണ് യുദ്ധക്കെടുതി കാരണം അഭയാര്‍ത്ഥികളായി തീരുന്നത്. നാനാ ഭാഗത്ത് നിന്നുള്ള പ്രതിരോധം കാരണം മനുഷ്യര്‍ സമീപ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറാന്‍ ശ്രമിക്കുകയാണ്. ഭരണകൂടം നടത്തുന്ന ഭീകരതക്ക് ഇരയാകുന്നവരാണ് കൂടുതലായി ഇത്തരം ക്യാമ്പുകളില്‍ എത്തിച്ചേരുന്നത്. അധിനിവേശ സൈന്യങ്ങളുടെ കടന്ന് കയറ്റവും ഇതിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് അമീര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി