പ്രവാസം

വിനോദ സഞ്ചാരികള്‍ക്ക് സഹായവുമായി ദുബൈയില്‍ ഇനിമുതല്‍ സൈക്കിള്‍ പൊലീസും 

സമകാലിക മലയാളം ഡെസ്ക്

ദുബൈയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഇനി സഹായങ്ങള്‍ തേടി അലയേണ്ടി വരില്ല. സഹായങ്ങള്‍ ചെയ്യാന്‍ എപ്പോഴും റെഡിയായി ദുബൈ പൊലീസിന്റെ സൈക്കിള്‍ പെട്രോള്‍ സംഘം ഇനിമുതല്‍ ഉണ്ടാകും.  വിനോദ സഞ്ചാരികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്ത്ര പരിഹാരം കാണുക എന്ന ഉദ്ദേശ്യവുമായി രൂപീകരിച്ച സൈക്കിള്‍ പെട്രോള്‍ സംഘത്തിന്റെ ആദ്യ ബാച്ച് പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. ജുമൈറ ബീച്ച്, ദുബൈ കനാല്‍, ബുര്‍ജുല്‍ അറബ്, കൈറ്റ് ബീച്ച്, ജെ.ബി.ആര്‍ എന്നിവിടങ്ങളിാലണ് ആദ്യ ഘട്ടത്തില്‍ സംഘത്തിന്റെ സേവനം ലഭ്യമാകുക. ആദ്യ ബാച്ചില്‍ 14 അംഗങ്ങളാണ് ഉള്ളത്.

ഇടുങ്ങിയ മേഖലകളിലും തിരക്കേറിയ പ്രദേശങ്ങളിലും എളുപ്പമെത്താന്‍ വേണ്ടിയാണ് സംഘത്തിന് സൈക്കിള്‍ നല്‍കിയിരിക്കുന്നത്.  പ്രഥമ ശുശ്രൂഷാ കിറ്റും ഇവരുടെ പക്കലുണ്ടാവും.  കമാന്റ് റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തന പുരോഗതി തത്‌സമയം വിലയിരുത്താനും സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി