പ്രവാസം

ഏദന്‍ കടലിടുക്കില്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏദന്‍ കടലിടുക്കില്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി. ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ റാഞ്ചാനുള്ള ശ്രമമാണ് ഇന്ത്യന്‍ സേനയുടെ കപ്പല്‍ ഐഎന്‍എസ് ശാരദ പരാജയപ്പെടുത്തിയത്. 

ഇന്നലെ വൈകുന്നേരം നാലിന് സലാല തീരത്തിന് സമീപത്തുവെച്ച് എംവി ലോര്‍ഡ് മൗണ്ട് ബാറ്റണില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയുടെ കപ്പലിലേക്ക് അപായ സന്ദേശം എത്തുകയായിരുന്നു. തുടര്‍ന്ന് ഏഴ് മണിയോടെ ലൈബീരിയന്‍ കപ്പല്‍ ഖണ്ടെത്തിയ  നാവികസേന കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി.

ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ വരുന്നതുകണ്ട കൊള്ളക്കാര്‍ റാഞ്ചല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്ന് ബോട്ടുകളിലാണ് കൊള്ളക്കാര്‍ രക്ഷപ്പെട്ടത്. എന്നാല്‍ ആയുധങ്ങള്‍ അടക്കമുള്ള മറ്റ് മൂന്ന് ബോട്ടുകള്‍ സേന പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''