പ്രവാസം

പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈത്തില്‍ കുടുംബ വിസ ഇനി ഭാര്യയ്ക്കും മക്കള്‍ക്കും മാത്രം

സമകാലിക മലയാളം ഡെസ്ക്

കുടുംബ വിസയില്‍ നിയന്ത്രണങ്ങളുമായി കുവൈത്ത് സര്‍ക്കാര്‍. ജോലിക്കാര്‍ക്ക് ഭാര്യയേയും മക്കളേയും മാത്രമായിരിക്കും ഇനി കുടുംബ വിസയില്‍ കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുക. 

നേരത്തെ കുടുംബ വിസയില്‍ മാതാപിതാക്കളേയും, സഹോദരങ്ങളേയും കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നു. നിലവിലുള്ള ഇഖ്മ വിസ ഇനി പുതുക്കി നല്‍കുകയും ഇല്ല. 

റസിഡന്‍സ് വിസയില്‍ എത്തിയവര്‍ക്ക് വിസയുടെ കാലവധി അവസാനിച്ചതിന് ശേഷം മൂന്ന് മാസം കൂടി കുവൈത്തില്‍ തുടരാനാകും. മൂന്ന് മാസത്തിന് ശേഷം ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. ഫാമിലി വിസയില്‍ എത്തി രാജ്യത്ത് താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് കുവൈത്ത് സര്‍ക്കാരിന്റെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ