പ്രവാസം

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം കൂത്താട്ടുകുളം കോലത്തേന്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സി(26)യാണ് മരിച്ചത്.

അല്‍ഖസീം പ്രവിശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന ജിന്‍സി പിന്നീട് കുളിമുറിയില്‍ കയറി. ഒരുപാട് സമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് തട്ടിവിളിച്ചു, എന്നിട്ടും അനക്കമില്ലാതായപ്പോള്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ജിന്‍സി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ