പ്രവാസം

സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവതി വിഷ ഉറമ്പിന്റെ കടിയേറ്റു മരിച്ചു. കരുവാറ്റ മാമൂട്ടില്‍ ജെഫി മാത്യൂവിന്റെ ഭാര്യ സൂസി ജെഫിയാണു മരിച്ചത്. 33 വയസായിരുന്നു.

കഴിഞ്ഞ 19 നാണ് സൂസിക്കു വീടിനുള്ളില്‍ വച്ച് വിഷ ഉറമ്പിന്റെ കടിയേറ്റത. തുടര്‍ന്നു ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചു ചികിത്സയില്‍ ആയിരുന്നു.

ചികിത്സയ്ക്കിടെ നില കൂടുതല്‍ വഷളാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മരണം. സൗദിയില്‍ ജോലി ചെയ്യുന്ന് ഭര്‍ത്താവ് ജെഫിനൊപ്പമായിരുന്നു സൂസിയും മക്കളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്