പ്രവാസം

35 വര്‍ഷത്തിന് ശേഷം സൗദിയില്‍ ഇന്ന് ആദ്യ സിനിമാ പ്രദര്‍ശനം; ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: മുഹമ്മദ് സല്‍മാന് കൊണ്ടുവരുന്ന സാമൂഹ്യ പരിഷ്‌കരണങ്ങളുടെ ഫലമായി മൂന്നര പതിറ്റാണ്ടിന് ശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് ആദ്യ പ്രദര്‍ശനം. 

ബ്ലാക്ക് പാന്തറാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം. 620 സീറ്റുകളാണ് ഈ പ്രത്യേക തീയറ്ററിലുള്ളത്. ഇവിടെ സ്ത്രീയ്ക്കും പുരുഷനും പ്രത്യേക പ്രദര്‍ശനങ്ങളായിരിക്കും ഉണ്ടാവുക. അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. മെയ് മാസത്തോടെ തീയറ്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ തീയറ്ററിന് പിന്നാലെ ജിദ്ധയില്‍ രണ്ടാമത്തെ തീയറ്റര്‍ തുറക്കാനാണ് പദ്ധതി. അഞ്ച് വര്‍ഷം കൊണ്ട് സൗദിയില്‍ 40 തീയറ്ററുകള്‍ തുറക്കാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു