പ്രവാസം

കാണാതായ ഫുട്‌ബോള്‍ പരിശീലകന്‍ ടൈറ്റാനിയം തിലകന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

മനാമ: ബഹ്‌റൈനില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരി 24മുതല്‍ കാണാതായ ഫുട്‌ബോള്‍ പരിശീലകന്‍ ടൈറ്റാനിയം തിലകന്‍ എന്ന ഒ.കെ തിലകന്റെ മൃതദേഹം കണ്ടെത്തി.ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തിന് അടുത്തുള്ള ഹിദ് പാലത്തിനടിയിലാണ് ചീഞ്ഞഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച സി.പി.ആര്‍ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ ടാലന്റ് അക്കാദമിയിലെ ഫുട്‌ബോള്‍ പരിശീലകനായിരുന്നു കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം.  എട്ടു വര്‍ഷത്തോളം മുമ്പ് ബഹ്‌റൈനില്‍ എത്തിയ ഇദ്ദേഹം ആദ്യം സെക്യുരിറ്റി ജീവനക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഫുട്‌ബോള്‍ പരിശീലകനായി ജോലിക്ക് കയറയിത്. 

ഇദ്ദേഹത്തെ കാണാനിെല്ലന്ന് കാട്ടി സ്ഥാപന ഉടമ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു. ടൈറ്റാനിയം സംസ്ഥാന ടീം അംഗമായിരുന്നു തിലകന്‍. അവിടെ നിന്നാണ് ടൈറ്റാനിയം തിലകന്‍ എന്ന പേര് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി