പ്രവാസം

രാജ്യം ഭരിക്കുന്നത് നിരക്ഷരനായ പ്രധാനമന്ത്രി; സച്ചിദാനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി: നമ്മുടെ രാജ്യം ഭരിക്കുന്നത് നിരക്ഷരനായ പ്രധാനമന്ത്രിയെന്ന് കവി സച്ചിദാനന്ദന്‍. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ് നടന്ന 'തരംഗം 2018' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദങ്ങളും ഉപനിഷത്തുകളും ഒന്ന് വായിച്ച് പോലും നോക്കാതെ അതിനെക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകളാണു രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകുന്നത്.രാജ്യത്തെ പല മുഖ്യമന്ത്രിമാരും ഈ നിലവാരത്തിലാണു സംസാരിക്കുന്നത്. ഇന്ത്യയുടെ ചരിത്രവും, പുരാണങ്ങളും അറിയാതെയാണ് ഈ മന്ത്രിമാര്‍ ദിവസേന പുതിയ പ്രസ്താവനകളുമായി രംഗത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ മാധ്യമങ്ങളെ ഇല്ലാതാക്കി വലിയ മാധ്യമങ്ങളെ വരുതിയിലാക്കുന്ന നയമാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. വന്‍കിട മാധ്യമങ്ങളെ സ്വന്തം നുണ പ്രചാരണത്തിനായ് ഉപയോഗിക്കുന്നു. കോര്‍പ്പറേറ്റുകള്‍ വെച്ചുകൊടുത്ത എല്ലിന്‍ കഷണം വായിലുള്ളതിനാല്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെയും, അവരെ പിന്താങ്ങുന്ന ഭരണകൂടത്തിനെതിരേയും സംസാരിക്കാന്‍ വന്‍കിട മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല.
മാധ്യമങ്ങളുടെ അടിസ്ഥാന ധര്‍മ്മം അധികാരത്തോടെ സത്യം പറയുക എന്നതാണ്. എന്നാല്‍ എല്ലിന്‍ കഷ്ണം വായില്‍ വെച്ചിരിക്കുന്ന അവര്‍ക്ക് ഒരിക്കലും സത്യം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്