ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്
ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്  പ്രതീകാത്മകചിത്രം
പ്രവാസം

ഖുറാന്‍ കത്തിച്ചു; പാകിസ്ഥാനില്‍ യുവതിക്ക് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്. 40കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ലാഹോര്‍ സെഷന്‍സ് കോടതിയുടെ നടപടി.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ലാഹോറിലെ വീടിന് പുറത്തുവച്ച് ആസിയ ബീബി ഖുറാന്‍ കത്തിച്ചതായി പരാതി അയല്‍വാസി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാജ്യത്തെ മതനിന്ദ നിയമങ്ങള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു.

ദൈവത്തിന് നിരക്കാത്തതൊന്നും ആസിയ ചെയ്തിട്ടില്ലെന്നും അയല്‍വാസി വ്യക്തിപരമായ പ്രതികാരം ചെയ്യാന്‍ വേണ്ടി ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ മൊഴികളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഖുറാന്റെ പകര്‍പ്പ് കത്തിച്ചതിന് ആസിയയെ കൈയോടെ പിടികൂടിയെന്നും സംഭവ സ്ഥലത്ത് വച്ച് കത്തിച്ച ഖുറാന്‍ കണ്ടെടുത്തതായും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ജഡ്ജി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

വിധിയെ ലാഹോര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യുവതിയുടെ അഭിഭാഷകന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

എസ് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

അമ്മയ്‌ക്ക് വേണ്ടി ഒരു മകൾ നടത്തിയ പോരാട്ടം, അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റെടുത്തു; മാതൃദിനത്തിന്റെ തുടക്കം

ബിരുദ പ്രവേശനം: സിയുഇടി അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, അറിയേണ്ടതെല്ലാം

പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍; ചെന്നൈക്ക് നിര്‍ണായകം