രാജ്യാന്തരം

താലിബാന്റെ തോക്കുകളെ ഭയമില്ല,അഫ്ഗാന്‍ സ്റ്റാര്‍ വീണ്ടും ഓണ്‍എയറില്‍ 

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍:കൂടെയുണ്ടായിരുന്ന ആറുപേരെ താലിബാന്‍ തീവ്രവാദികള്‍ കൊന്നു തള്ളിയിട്ടും തോറ്റു കൊടുക്കാതെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ജനപ്രീയ ടിവി പരിപാടി അഫ്ഗാന്‍ സ്റ്റാര്‍ വീണ്ടും സംപ്രേഷണം ആരംഭിച്ചു. ടോളോ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന അഫ്ഗാന്‍ സ്റ്റാര്‍ പരിപാടിയിലെ പ്രൊഡക്ഷന്‍ ടീമിന് നേരെ കഴിഞ്ഞ വര്‍ഷമാണ് താലിബാന്‍ അക്രമം നടത്തിയത്. ആറ് പ്രൊഡക്ഷന്‍ ടീം അംഗങ്ങള്‍ മരിക്കുകയും ചെയ്തു. സ്ത്രീകള്‍ പൊതു വേദിയില്‍ ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നതും പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതും സഹിക്കവയ്യാതെയായിരുന്നു താലിബാന്റെ അക്രമം. പരിപാടി വീണ്ടും ആരംഭിച്ചത് തകര്‍ന്നുകൊണ്ടിരിക്കുന്ന അഫ്ഗാന്‍ ജനതയുടെ മനോധൈര്യം
വര്‍ധിപ്പിക്കാനാണ് എന്ന് പരിപാടിയുടെ പ്രൊഡ്യൂസേഴ്‌സ് പറഞ്ഞു.

അഫ്ഗാന്‍ സ്റ്റാര്‍ സീസണ്‍12 ഫൈനല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ