രാജ്യാന്തരം

സിറിയയില്‍ അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു: റഷ്യ

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: സിറിയയില്‍ അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് യുഎന്‍ യോഗത്തില്‍ റഷ്യന്‍ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്ക സിറിയയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ റഷ്യ ശക്തമായി ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗത്തില്‍ വിമര്‍ശിച്ചു. സിറിയയില്‍ അമേരിക്ക സൈനിക നടപടി ശക്തമാക്കിയതിന്റെ പശ്ചാതലത്തിലാണ് മോസ്‌കോയില്‍ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചത്. 

സൈനികനടപടിയുടെ അനന്തരഫലം മേഖലയിലേയും രാജ്യാന്തര ബന്ധങ്ങളുടേയും സ്ഥിരത തീര്‍ത്തും തകര്‍ക്കുന്നതായിരിക്കും എന്ന് 
റഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ വ്‌ലാഡ്മര്‍ സഫോന്‍കോവ് പറഞ്ഞു. 

റഷ്യന്‍ പിന്തുണയോടെ സിറിയ ഭരിക്കുന്ന ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെ താഴെയിറക്കാന്‍ പോരാടുന്ന സിറിയന്‍ വിമതര്‍ക്കൊപ്പമാണ് അമേരിക്ക. കഴിഞ്ഞ ദിവസം നടന്ന ആക്രമണം സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയതിന് പകരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. രാസായുധാക്രമണത്തില്‍ എഴുപതിലേറെ പേര്‍ മരിച്ചിരുന്നു. ഇന്നലെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 6പേര്‍ മാത്രമാണ് മരിച്ചത് എന്നാണ് അമേരിക്കന്‍ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി