രാജ്യാന്തരം

അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരിയായ മുസ്ലീം വനിതാ ജഡ്ജി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരിയായ മുസ്ലീം വനിതാ ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്‌ല അബ്ദസ് സല്‍മാനെ (65)യാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയിലാണ് മൃതശരീരം കാണപ്പെട്ടത്. മരണത്തില്‍ അസ്വാഭാവികത ഉള്ളതായി പോലീസ് അറിയിച്ചു. 

ഷെയ്‌ലയുടെ ശരീരം നദിയില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് ചിലര്‍ എമര്‍ജന്‍സി ഏജന്‍സിയെ വിവരമറിയച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരണ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പൊലീസ് അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഹാര്‍ലെമിലുള്ള വീട്ടില്‍ നിന്നും ഷെയ്‌ലയെ കാണാതായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹഡ്‌സണ്‍ നദിയില്‍ നിന്നും ഷെയ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു