രാജ്യാന്തരം

ദലൈലാമയുടെ സന്ദര്‍ശനത്തിന് തിരിച്ചടിച്ച് ചൈന; അരുണാചലിലെ ആറ്‌ പ്രദേശങ്ങളുടെ പേര് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറ്‌ പ്രദേശങ്ങളുടെ പേര് മാറ്റി ചൈന. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശില്‍ പ്രവേശനം അനുവദിച്ച ഇന്ത്യന്‍ നിലപാടിന് തിരിച്ചടിയായാണ് ചൈനയുടെ പുതിയ നീക്കം. 

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകും. ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചൈന ഇടപെടേണ്ടതില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. 

അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി പ്രദേശങ്ങള്‍ സൗത്ത് ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഈ തര്‍ക്ക പ്രദേശത്തെ സൗത്ത് ടിബറ്റ് എന്നാണ് ചൈന വിശേഷിപ്പിച്ചിരിക്കുന്നത്. 

ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 13നാണ് അരുണാചല്‍ പ്രദേശിലെ ചില പ്രദേശങ്ങളെ ചൈന പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു