രാജ്യാന്തരം

''ഈ ഡ്രൈവറെ പിടിച്ച് ഒരു ബമ്പര്‍ടിക്കറ്റ് എടുപ്പിക്കണം. കോടികള്‍ ഇങ്ങ് പോരും.'' അത്ഭുതകരമായി ജീപ്പപകടത്തില്‍നിന്നും രക്ഷപ്പെടുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

അലാബാമ: അഞ്ചുവരിപ്പാതയിലൂടെ നീങ്ങുന്ന ഒരു കാറിന്റെ കാറില്‍ ഘടിപ്പിച്ച വീഡിയോ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. കാറിനെ മറികടന്ന് പോകുന്ന ഒരു ജീപ്പ് അതിവേഗത്തില്‍ ചെന്ന് ഒരു കാറിനെ ഇടിച്ച് ഉയര്‍ന്നുപൊങ്ങി മറിഞ്ഞുവീഴുന്നു. ഈ സമയത്ത് കാറിന്റെ പാര്‍ട്‌സുകളെല്ലാം തെറിച്ചുവീഴുന്നുമുണ്ട്. അതിനൊപ്പം തെറിച്ചുപോയ ഡ്രൈവര്‍ തെറിച്ചുവീണ അതേ വേഗത്തില്‍ എഴുന്നേറ്റ് കാറിനടുത്തേക്കെത്തുന്നതാണ് വീഡിയോ.
എ.ജെ കാല്‍വിന്‍ എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ തന്റെ കാറില്‍ നിന്നും എടുത്ത ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് എബിസി ന്യൂസ് അപ്പോള്‍ത്തന്നെ വാര്‍ത്തയാക്കി. ആ അത്ഭുതമനുഷ്യനെക്കുറിച്ച് അന്വേഷിക്കാനും തുടങ്ങി. പിന്നീട് എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സോഷ്യല്‍മീഡിയകളില്‍ ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നു. ഏപ്രില്‍ 25ന് അമേരിക്കയുടെ തെക്കുകിഴക്കന്‍ സ്റ്റേറ്റായ അലാബാമയിലാണ് സംഭവം അരങ്ങേറിയത്.

വീഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു