രാജ്യാന്തരം

ടെക്‌സാസ് മെക്‌സിക്കന്‍ സംസ്ഥാനം; അമേരിക്കയ്ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി പലസ്തീന്‍

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയ്ക്ക് അതേ നാണയത്തില്‍ പലസ്തീന്റെ തിരിച്ചടി. അമേരിക്കയിലുളള ടെക്‌സാസ് മെക്‌സിക്കന്‍ സംസ്ഥാനമായി അംഗീകരിച്ച് പലസ്തീന്‍ നാഷണല്‍ അതോറിറ്റി പ്രഖ്യാപനം നടത്തി. 1840 കളില്‍ മെക്‌സിക്കോയുടെ ഭാഗമായിരുന്ന ടെക്‌സാസിനെ ആക്രമിച്ച് അമേരിക്ക പിടിച്ചെടുക്കുകയായിരുന്നു. 

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന്റെ പുതിയ വിത്തുപാകി അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപാണ് ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളടക്കമുളള വിവിധ രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥ മാനിക്കാതെ വൈറ്റ് ഹൗസിലായിരുന്നു പ്രഖ്യാപനം. ഇതിനെതിരെ വിവിധ ലോകനേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവരുകയും ചെയ്തു.  ഇതിന് പിന്നാലെയാണ് അതേ നാണയത്തില്‍ പലസ്തീന്‍ നാഷണല്‍ അതോറിറ്റി തിരിച്ചടിച്ചത്.

അമേരിക്കയിലുടെയും മെക്‌സിക്കോയിലുടെയും ഒഴുകുന്ന റിയോ ഗ്രാന്‍ഡേയുടെ വടക്കും കിഴക്കുമുളള പ്രദേശങ്ങള്‍ മെക്‌സിക്കന്‍ ജനതയെ സംബന്ധിച്ച് ഏറേ വൈകാരികമാണെന്ന് പലസ്തീന്‍ നാഷണല്‍ അതോറിറ്റി വക്താവ് അറിയിച്ചു. അമേരിക്കന്‍ കുടിയേറ്റക്കാര്‍ നടപ്പിലാക്കിയ അടിമത്തത്തിന് പിന്നാലെ അമേരിക്ക നേരിട്ട് അധിനിവേശം നടത്തി പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ഒന്നാണ് ടെക്‌സാസ് . സമാനമായി നിലവില്‍ അമേരിക്കയുടെ ഭാഗമായ ന്യൂ മെക്‌സിക്കോ, കാലിഫോര്‍ണിയ, അരിസോണിയയുടെ ഭൂരിഭാഗം ഭാഗങ്ങള്‍ അടക്കം നിരവധി പ്രദേശങ്ങള്‍ അമേരിക്ക പിടിച്ചെടുത്തതായി പലസ്തീന്‍ നാഷണല്‍ അതോറിറ്റി വക്താവ് ആരോപിച്ചു. വൈകാതെ ഈ പ്രദേശങ്ങളും ടെക്‌സാസിന് സമാനമായി മെക്‌സിക്കോയുടെ സംസ്ഥാനങ്ങളായി തങ്ങള്‍ അംഗീകരിക്കുമെന്ന്്് പലസ്തീന്‍ വെല്ലുവിളിച്ചു.

അമേരിക്ക- മെക്‌സിക്ക നയതന്ത്രബന്ധം പുതിയ തലത്തിലേയ്ക്ക് നീങ്ങാന്‍ ഇത് സഹായകമാകുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അഭിപ്രായപ്പെട്ടു. സുരക്ഷ, കുടിയേറ്റം എന്നി വിഷയങ്ങളില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷം ലഘൂകരിക്കാനും ഇത് പ്രയോജനം ചെയ്യും. മെക്‌സിക്കയുടെ തലസ്ഥാനമായ മെക്‌സിക്കന്‍ സിറ്റിയിലെ നയതന്ത്രകാര്യാലയം പുതിയതായി അംഗീകരിച്ച പ്രദേശത്തേ പ്രമുഖ നഗരമായ ഹൂസ്റ്റണിലേക്ക് ഉടന്‍ തന്നെ മാറ്റുമെന്നും പലസ്തീന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''