രാജ്യാന്തരം

സൗദി മാറ്റത്തിന്റെ വഴിയില്‍; അടുത്തവര്‍ഷം മുതല്‍ സിനിമാ തീയേറ്ററുകളും

സമകാലിക മലയാളം ഡെസ്ക്


റിയാദ്: സൗദിയില്‍ ഇനി സിനിമകള്‍ക്ക് വിലക്കില്ല. സൗദിയില്‍ പുതിയ തീയേറ്റര്‍ മാര്‍ച്ചില്‍ തുറക്കും - 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് സിനിമാ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കുന്നത്‌. പുതിയ സര്‍ക്കാര്‍ അധികാരമേറ്റിതിന് സൗദിയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സൗദിയില്‍ തീയേറ്ററുകള്‍ക്ക് അനുമതിയുണ്ടായിരുന്നെങ്കിലും  അധികാരത്തിലേറിയ  യാഥാസ്ഥിതിക ഭരണകൂടം അടച്ചുപൂട്ടുകയായിരുന്നു.  രാജ്യത്തിന്റെ പരമ്പരാഗതവും ഇസ്ഌമിക മൂല്യങ്ങളും നിലനിര്‍ത്തുന്ന രീതിയിലാകും പുതിയ തീയേറ്റര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാര്‍ച്ച് 2018 ഓടെ തീയേറ്റര്‍ തുറക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മൂഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങളാണ് സൗദിയില്‍ ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവാദിക്കാനുള്ള തീരുമാനവും ഏറെ ശ്രദ്ധേയമായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം  അടുത്ത ജൂണില്‍ പ്രാബല്യത്തില്‍ വരും.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി