രാജ്യാന്തരം

മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളെന്ന് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് മാധ്യമങ്ങളെ ട്രംപ് വിമര്‍ശിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, സി.എന്‍.എന്‍ എന്നീ മാധ്യമങ്ങള്‍ തെന്റ ശത്രുക്കളല്ല. എന്നാല്‍, അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

 ട്രംപിെന്റ ചെയ്തികളെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് മാധ്യമങ്ങള്‍ക്ക് നേരെ തിരിയാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. തനിക്ക് ഇഷ്ടമുള്ളത് മാത്രം പറയുന്ന മാധ്യമങ്ങളെ പിന്തുണക്കുകയും മറ്റുള്ളവയെ എതിര്‍ക്കുകയും ചെയ്യുന്ന നയമാണ് ട്രംപ് പിന്തുടരുന്നതെന്ന് വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും ട്രംപ് രൂക്ഷ ഭാഷയില്‍ മാധ്യമങ്ങളെ കടന്നാക്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്