രാജ്യാന്തരം

പടിഞ്ഞാറന്‍ മൊസൂള്‍ തിരികെ പിടിക്കാന്‍ ഇറാഖ് സൈനിക നടപടി ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അധീനതയിലുള്ള പടിഞ്ഞാറന്‍ മൊസൂള്‍ തിരികെ പിടിക്കാന്‍ ഇറാഖ് ഭരണകൂടം സൈനിക നടപടി ആരംഭിച്ചു. ഇറാക് പ്രധാന മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്‌ച്ച ഐഎസിന്റെ അധീനതയില്‍ നിന്നും 17 ഗ്രാമങ്ങളെ സൈന്യം മോചിപ്പിച്ചിരുന്നു. 

മൊസൂള്‍ എയര്‍പോര്‍ട്ടിന് ഏറ്റവും അടുത്തുള്ള പ്രദേശമായ അത്ബ അടക്കമുള്ള ഗ്രാമങ്ങളില്‍ നിന്നും ഐഎസിനെ പൂര്‍ണ്ണമായി തുരത്തിക്കഴിഞ്ഞു എന്ന് സൈന്യം അവകാശപ്പെടുന്നു. സൈന്യത്തെ സഹായിക്കാന്‍ പ്രാദേശിക പൊലീസ് സന്നാഹങ്ങളും കൂടെയുണ്ട്. 

ഐഎസ് കേന്ദ്രങ്ങളിലേക്ക് സൈന്യം ആകാശമാര്‍ഗ്ഗ അക്രമം നടത്തുകയാണ് ചെയ്തത് എന്നും  75,000 പേരെങ്കിലും ആക്രമണത്തിന് ശേഷം മൊസൂളില്‍ കുടുങ്ങിയിട്ടുണ്ട് എന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗവണ്‍മെന്റും സന്നദ്ധ സംഘടനകളും ഒഴിഞഞു പോകണമെന്ന് ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു പോകാതിരുന്നവരാണ് ഇപ്പോള്‍ അവിടെ കുടുങ്ങി കിടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്