രാജ്യാന്തരം

പാക്കിസ്ഥാന്‍ കോടതി വളപ്പില്‍  സ്‌ഫോടനം

സമകാലിക മലയാളം ഡെസ്ക്

പെഷവാര്‍: പാക്കിസ്ഥാനിലെ കോടതി പരിസരത്ത് സ്‌ഫോടനം. നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നുമാണ് സുചന.

ആയുധ ധാരികളായ മൂന്നു പേര്‍ കോടിതിക്കുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇവരെ തടയുകയായിരുന്നു. ഇതിനുശേഷമാണ് സ്‌ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ചാവേര്‍ പൊട്ടിത്തെറിച്ചാണ് ഒരു സ്‌ഫോടനം ഉണ്ടായത്. ബാക്കി രണ്ടുപേരെ സുരക്ഷ സേന വധിച്ചു. 

ഛര്‍സ്സാദാ ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. പെഷവാറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണിത്. കോടതി പരിസരത്ത് പ്രവേശിച്ച തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും, ഗ്രനേഡുകള്‍ വലിച്ചെറിയുകയുമായിരുന്നു. കഴിഞ്ഞയാഴ്ച ഇസ്ലാമിക് സ്‌റ്റേറ്റ് പാക്കിസ്ഥാനില്‍ നടത്തിയ ചാവേര്‍ ആക്രമണ പരമ്പരയില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി