രാജ്യാന്തരം

50 ശതമാനം അമെരിക്കക്കാര്‍ ട്രംപിനെതിരെയെന്നു സര്‍വെ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ചുമതലയേറ്റതിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയ നിയമങ്ങളിലും പദ്ധതികളോടും 50 ശതമാനം അമെരിക്കക്കാര്‍ക്കും അതൃപ്തി. എന്‍ബിസി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ 53 ശതമാനം അമെരിക്കക്കാര്‍ ട്രംപിന്റെ ഭരണപരീഷ്‌കാരങ്ങളെ എതിര്‍ത്ത് വോട്ട് ചെയ്തു.

39 ശതമാനം അമെരിക്കക്കാര്‍ ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് ദേഷ്യമുള്ളവരാണ്. 43 ശതമാനം അമെരിക്കക്കാരാണ് ട്രംപിന്റെ ഭരണത്തില്‍ സംതൃപ്തരായുള്ളത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അമെരിക്ക നേരിട്ടൊരു യുദ്ധത്തില്‍ പങ്കാളിയാകുമെന്നാണ് മൂന്നില്‍ രണ്ട് ശതമാനം അമെരിക്കക്കാരും വിശ്വസിക്കുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ കീഴില്‍ അമെരിക്ക യുദ്ധത്തില്‍ പങ്കെടുക്കുന്നത് 36 ശതമാനം അമെരിക്കക്കാരെയും അലട്ടുന്നു.

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമെരിക്കയില്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതും, ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനുള്ള ട്രംപിന്റെ നീക്കങ്ങളും അമെരിക്കന്‍ ജനതയെ രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു എന്നാണ് എന്‍ബിസി ന്യൂസ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. 50 ശതമാനത്തിലധികം അമെരിക്കക്കാര്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ അനുകൂലിച്ചപ്പോള്‍ 47 ശതമാനം പേരാണ് ഇതിനെ എതിര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ