രാജ്യാന്തരം

പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം സ്‌ഫോടനം; 25 മരണം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസിനു സമീപം ചാവേര്‍ ബോംബ് സ്‌ഫോടനം. 25 പേര്‍ മരിച്ചു,53 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫിറോസ്പൂര്‍ റോഡില്‍ അറഫ കരീം ഐടി ടവറിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് ലാഹോര്‍ പൊലീസ് വ്യക്തമാക്കി. 25 പേരുടെ മരണം സ്ഥിരീകരിച്ചതായി ദുരന്തനിവാരണ സേന വ്യക്തമാക്കി. പൊലീസിനെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണം.

ദുരന്തത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ തുടങ്ങിയവര്‍ അനുശോചിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു