രാജ്യാന്തരം

ബിബിസിയില്‍ ആണിനും പെണ്ണിനും ശമ്പളം രണ്ട് രീതിയില്‍; തുല്യ വേതനം ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകത്തെ തന്നെ പ്രമുഖ വാര്‍ത്താ മാധ്യമമായ ബിബിസിയില്‍ ആണിനും പെണ്ണിനും രണ്ട് ശമ്പളം നല്‍കുന്നതിനെതിരേ പ്രതിഷേധവുമായി ചാനലിലെയും റേഡിയോയിലെയും പ്രശസ്ത വനിതാ മാധ്യമ പ്രവര്‍ത്തകരും ടിവി അവതാരകരും രംഗത്ത്. തുല്യവേതനം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബിബിസി മാനേജ്‌മെന്റിനു തുറന്ന കത്തയച്ചു.


പ്രമുഖ വനിതാ ജേര്‍ണലിസ്റ്റുകളായ ക്ലാരെ ബാല്‍ഡിങ്, വിക്ടോറിയ ഡെര്‍ബിഷെയര്‍ ഉള്‍പ്പടെയുള്ളവരാണ് ജാനല്‍ മാനേജര്‍ക്ക് കത്തയച്ചത്. 2020ഓടു കൂടി പുരുഷ-വനിതാ മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം തുല്യമാക്കുമെന്ന ചാനല്‍ നിലപാട് ഉടന്‍ നടപ്പാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. 

ബിബിസി റേഡിയോയിലും ചാനലിലുമുള്ള ജീവനക്കാര്‍ക്കു നല്‍കുന്ന ശമ്പളവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടപ്പോഴാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ലിംഗം അടിസ്ഥാനത്തിലുള്ള വേതന വിവേചനം പുറത്തുവന്നത്.  ബിബിസിക്കു കീഴില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ മൂന്നില്‍ രണ്ടു പേരും പുരുഷന്മാരാണ്. ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന പുരുഷന്റെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ വനിതകളില്‍ ഉയര്‍ന്ന വേതനം വാങ്ങുന്ന സ്ത്രീക്കു ലഭിക്കുന്നത് കാല്‍ശതമാനത്തില്‍ കുറവാണെന്നും രേഖകളിലുണ്ട്.

ശമ്പള വിവേചനത്തിനെതിരേ അമേരിക്കന്‍ കൊമേഡിയനായ സാറ സില്‍വര്‍മെനിന്റെ കാംപെയിന്‍.
 

ശമ്പള വിവേചനം ഞെട്ടിപ്പിച്ചുവെന്നാണ് ചാനലില്‍ വിദ്യാഭ്യാസം, സ്ത്രീ, സമത്വം എന്നിവ കൈകാര്യം ചെയ്യുന്ന ജസ്റ്റിന്‍ ഗ്രീനിങ് വ്യക്തമാക്കിയത്. 1970ലെ തുല്യ വേതന നിയമം 2010 പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2020 ആകുമ്പോഴേക്കും തുല്യവേതനം ഉറപ്പാക്കമെന്നാണ് ചാനല്‍ മാനേജ്‌മെന്റ് നിലപാട്. അതേസമയം, മൂന്നു വര്‍ഷം കൊണ്ടല്ല ഉടന്‍ തുല്യ വേതനമുറപ്പാക്കണമെന്നാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നതിനായി തങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയാണെന്നാണ് ക്ലാരെ ബാള്‍ഡിങ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ