രാജ്യാന്തരം

തകര്‍ന്നുവീണ മ്യാന്‍മാര്‍ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

റങ്കൂണ്‍: 122 യാത്രക്കാരുമായി ആന്‍ഡമാന്‍ കടലില്‍ തകര്‍ന്നു വീണ മ്യാന്‍മാര്‍ സൈനിക വിമാനത്തിന്റെയും വിമാനത്തിലുണ്ടായിരുന്നവരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കുട്ടികളടക്കം പത്ത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. 

മയേകിനും തലസ്ഥാനമായ റങ്കൂണിനുമിടയില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. ദവേയ് നഗരത്തില്‍ നിന്ന് 20 മൈല്‍ അകലെവെച്ച് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 

വിമാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്തുന്നതിനും ബാക്കിയുള്ള യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുമായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്