രാജ്യാന്തരം

ബ്രിട്ടനില്‍ തെരേസ മേയുടെ രാജിക്കായി മുറവിളി; ചെവികൊടുക്കാതെ മേ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് തെരേസ മേ  പ്രധാനമന്ത്രിപദം രാജിവെക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ രാജിയാവശ്യത്തിനോട് മുഖം തിരിച്ച് നില്‍ക്കുകയാണ് തെരേസ. തെരഞ്ഞെടുപ്പില്‍ തെരേസയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും തൂക്ക് സഭയക്കുള്ള സാധ്യത തെളിഞ്ഞ് വരികയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി തെരേസയുടെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. 

ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മന്ത്രിസഭ രൂപീകരിക്കുമെന്നും പ്രധാനമന്ത്രിപദം രാജിവെക്കുകയില്ല എന്നുമാണ് തെരേസയുടെ നിലപാട്. 

ക്യാമ്പയിനുകളില്‍ ഉടനീളം പറഞ്ഞതുപോലെ എനിക്ക് വലിയ വിജയം നേടാന്‍ സാധിച്ചില്ല എന്നത് സമ്മതിക്കുന്നു, എന്നാല്‍ നമ്മള്‍ തോറ്റിട്ടുമില്ല, മേ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 318 സീറ്റുകളും 42.4 വോട്ട് ശതമാനുവുമാണ് നേടിയത്. ലേബര്‍ പാര്‍ട്ടി 262 സീറ്റുകളില്‍ വിജയിക്കുകയും 40 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തു. രണ്ട് ശതമാനം മാത്രം വ്യത്യാസമാണ് വോട്ട് ശതമാനത്തില്‍ വന്നിരിക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 34 സീറ്റ് അധികം നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് ഇത്തവണ കഴിഞ്ഞു. 

ചെറു പാര്‍ട്ടികളെ ചേര്‍ത്ത് മന്ത്രിസഭ ഉണ്ടാക്കാനാണ് തെരേസ മേയുടെ നീക്കം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കാര്‍ബ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെതന്നെ മേയുടെ രാജി ആഅവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന നേതാവാണ് ജെറമി. ബ്രക്‌സിറ്റിന് പിന്നാലെ തെരഞ്ഞെടു്പ്പ് പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ മേ ഇത്രയും കനത്ത തിപിച്ചടി ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു