രാജ്യാന്തരം

റമദാന്‍ നാളില്‍ ഷോര്‍ട്ട്‌സ് ധരിച്ചതിന് യുവതിക്ക് ബസിനുള്ളില്‍ മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

റമദാന്‍ നാളില്‍ ഷോര്‍ട്ട്‌സ് ധരിച്ചതിന് ബസില്‍ വെച്ച് യുവതിയെ അടിച്ച് മറ്റൊരു യാത്രക്കാരന്‍. തുര്‍ക്കിയിലാണ് മതത്തിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരായ അതിക്രമം. 

ബസ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയതിന് ശേഷം എഴുന്നേറ്റ യുവാവ് സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. യുവതി തിരിച്ച് പ്രതികരിക്കാന്‍ ശ്രമിച്ചെങ്കിലും, യുവതിയെ തള്ളി താഴെയിട്ട് ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി പോയി. 

റമദാന്‍ നാളുകളില്‍ ഇതുപോലുള്ള വസ്ത്രം ധരിക്കാന്‍ നാണമില്ലേയെന്ന് ചോദിച്ചായിരുന്നു യുവതിയെ അയാള്‍ അടിച്ചത്. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. യുവതി ഇറക്കം കുറഞ്ഞ ഷോര്‍ട്ട്‌സ് ധരിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

എന്നാല്‍ പൊലീസ് ഇയാളെ വെറുതെ വിട്ടതിനെതിരെ തുര്‍ക്കിയിലെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഇതേ തുടര്‍ന്ന് യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു