രാജ്യാന്തരം

പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് മോദിയും ട്രംപും; അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന മോദി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരു നേതാക്കളും. മംബൈ ഭീകരാക്രമണത്തിനും പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മോദിയും ട്രംപും ആവശ്യപ്പെട്ടു. 

ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.സന്ദര്‍ശന തീയതി അടക്കമുള്ളവ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തെ കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി വ്യക്തമാക്കിയത്.വൈറ്റ്ഹൗസില്‍ നടത്തിയ ഊഷ്മളമായ സ്വീകരണത്തിന് ട്രംപിനോടും രാജ്യത്തെ പ്രഥമ വനിതയോടും നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി.

ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.ഭീകരവാദത്തിനെതിരെ പോരാടുകയും തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുകയെന്നത് തങ്ങളുടെ സഹകരത്തിന്റെ ലക്ഷ്യമാണ്. രാജ്യവും വൈറ്റ് ഹൗസും സന്ദര്‍ശിച്ചതിന് നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെയും ഇന്ത്യക്കാരെയും അഭിവാദ്യം ചെയ്യുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും ട്രംപ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു